പോലീസിനുനേരെ കൈയേറ്റം; പ്രതികളെ റിമാന്റ് ചെയ്തു
പനമരം: വാഹന പരിശോധനയിക്കിടെ പനമരം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി.സി സജീവിനെ ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നീര്‍വാരം വെട്ടുപാറപ്പുറത്ത് രഞ്ജിത്ത്, സഹോദരന് ശ്രീജിത്ത് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.ശ്രീജിത്തിനെ 2 ദിവസം മുമ്പും രഞ്ജിത്തിനെ കഴിഞ്ഞ ദിവസവുമാണ് റിമാന്‍ഡ് ചെയ്തത്.തിങ്കളാഴച്ച വൈകുന്നേരമായിരുന്നു സംഭവം. വലതുകൈയുടെ പെരുവിരലിന് പൊട്ടലേറ്റ പോലീസ് ഉദ്യോഗസ്ഥന് ചികിത്സ തേടിയിരുന്നു.നീര്‍വാരം പുഞ്ചവയല്‍ ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുമ്പോള്‍ ശ്രീജിത്തും, രഞ്ജിത്തും ബൈക്കില്‍ പോകുന്നതിനിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. ഇവരെ പിന്തുടര്‍ന്ന പോലീസിനുനേരെയായിരുന്നു കൈയ്യേറ്റം. ഇവരുടെ വീടിനുമുമ്പില്‍ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായാണ് പോലീസ് പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍