കെ. സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു.

തിരുനെല്ലി: കോഴിക്കോട് നിന്ന് ബാംഗ്ലൂര്‍ക്ക് പോയ കെ.എസ്.ആര്‍ടി.സി സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു. തിരുനെല്ലി ബേഗൂര്‍ പാലത്തിനു സമീപം നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ചില യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത് 38 പേരോളം ഉണ്ടായിരുന്ന ബസില്‍. അപകടത്തെ തുടര്‍ന്ന് കാട്ടില്‍ അകപ്പെട്ടു പോയ യാത്രക്കാരെ തിരുനെല്ലി പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കെ.എസ്.ആര്‍.ടി.സി യുടെ ശബരി ഡീലക്‌സ് ബസ് വരുത്തിച്ച് ബത്തേരിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ കാട്ടില്‍ അകപ്പെട്ടു നിന്നപ്പോഴും കെ .എസ് . ആര്‍.ടി.സി.യുടെ ബസുകള്‍ നിര്‍ത്താതെ പോയതായും ജനങ്ങള്‍ ആരോപിക്കുന്നു. തിരുനെല്ലി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ റെജിന്‍, എ എന്‍ എസ് അംഗങ്ങളായ ഹാഷിം, വിധിന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തിയാണ് യാത്രക്കാരെ സംരക്ഷിതമാക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍