OPEN NEWSER

Thursday 01. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബഫര്‍ സോണ്‍ വിഷയം; ബിജെപി  വയനാട് പ്രതിനിധി സംഘം  പ്രധാനമന്ത്രിയെ കാണും: 

  • Mananthavadi
28 Jun 2022

 

കാട്ടിക്കുളം: ബഫര്‍സോണ്‍ വിഷയം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ മുതലെടുപ്പിനായി  ഇടത്-വലത് മുന്നണികള്‍ നടത്തുന്ന കള്ള പ്രചരണങ്ങള്‍ക്കെതിരെ ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പ്രചരണ വാഹന ജാഥ നടത്തി. തിരുനെല്ലി പഞ്ചായത്തിലെ ബാവലിയില്‍ വെച്ച് ബിജെപി ഉത്തര മേഖല വൈസ് പ്രസിഡണ്ട് ജി ആനന്ദ് കുമാര്‍ ജാഥ ഉദ്ഘാടനം ചെയ്തു. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ വയനാട് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുമെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് രാജീവന്‍ വാഹന പ്രചരണ ജാഥ നയിച്ചു .തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളായ പാല്‍വെളിച്ചം .തോല്‍പ്പെട്ടി .അപ്പപ്പാറ തിരുനെല്ലി .പനവല്ലി  എന്നിവിടങ്ങളില്‍   പരിടനം നടത്തി സമാപന സമ്മേളനം വൈകുന്നേരം കാട്ടികുളം ടൗണില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജന്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു കള്ളക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആരോപിച്ചു. 

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ജനങ്ങളോട് ഉത്തരം പറയണമെന്നും .ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യണമെന്ന് അദ്ദേഹം ആരോപിച്ചു.ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഷിജിത്ത്  കണിയാരം  അധ്യക്ഷത വഹിച്ചു ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെ മധു. ജില്ലാ സെക്രട്ടറി മോഹന്‍ദാസ് .  

മാനന്തവാടി മണ്ഡലം ജനറല്‍  സെക്രട്ടറി മഹേഷ് കരിക്കാട്ടില്‍ .മനോജ് പാല്‍വെളിച്ചം.ഓ ബി.സി മോര്‍ച്ച സംസ്ഥാന സമിതി .അംഗം .പുനത്തില്‍ രാജന്‍ .ജികെ മാധവന്‍ . പട്ടികവര്‍ഗ്ഗ മോര്‍ച്ച ജില്ലാ സെക്രട്ടറി ചന്ദ്രന്‍ .പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന സമിതി അംഗം  ചന്തു അരിക്കര  എന്നിവര്‍ വാഹന പ്രചരണ ജാതയില്‍ പങ്കാളികളായി 

വരുംദിവസങ്ങളിലും ബഫര്‍സോണ്‍ വിശദീകരണ യോഗങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി നടത്തും

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
  • ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
  • കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍
  • സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show