ടി.സിദ്ദീഖ് എംഎല്‍എയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
കല്‍പ്പറ്റ: കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദീഖിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍ സ്മിബിനെതിരെയാണ് കേസെടുത്തത്.എസ്എഫ്ഐ - കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് പ്രതിചേര്‍ത്തത്.പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പോലീസുകാരുടെ യൂണിഫോമില്‍ കുത്തിപ്പിടിക്കുകയും, പിടിച്ചു തള്ളുകയും, ലാത്തി തട്ടിപ്പറിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്.നേരത്തെ ഇയാളെ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍