ബഫര്‍സോണ്‍: രാഹുല്‍ഗാന്ധി എം പി നയിക്കുന്ന പ്രതിഷേധറാലിയും മഹാസമ്മേളനവും 30ന്
കല്‍പ്പറ്റ: വയനാടന്‍ ജനതയെ കൃഷിയിടങ്ങളില്‍ നിന്നും കിടപ്പാടങ്ങളില്‍ നിന്നും ആട്ടിപ്പായിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കിരാതനടപടികളില്‍ പ്രതിഷേധിച്ചും, സീറോ സോണ്‍ ബഫര്‍സോണ്‍ പ്രഖ്യാപിക്കുക, നാടും കാടും വേര്‍തിരിക്കുക, നാട് ജനങ്ങള്‍ക്കും, കാട് വന്യജീവികള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യു ഡി എഫ് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് വ്യാഴാഴ്ച മൂന്ന് മണിക്ക് സുല്‍ത്താന്‍ബത്തേരി ടൗണില്‍ പ്രതിഷേധറാലിയും മഹാസമ്മേളനവും നടക്കുമെന്ന് ജില്ലാ ചെയര്മാന് പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന് എന്നിവര്‍ അറിയിച്ചു. രാഹുല്‍ഗാന്ധി എം പി നയിക്കുന്ന ബഹുജനറാലിയില്‍ യു ഡി എഫിന്റെ ദേശീയ സംസ്ഥാനനേതാക്കള്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍