സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകള്‍ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൂടുതല്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചത്. 782 കേസുകള്‍. ജില്ലയില്‍ മൂന്ന് മരണവും ഇന്നലെ സ്ഥിരീകരിച്ചു.കൊല്ലം 233, പാലക്കാട് 168, ഇടുക്കി 54, കോട്ടയം 361, ആലപ്പുഴ 177, എറണാകുളം 616, തൃശൂര്‍ 145, പാലക്കാട് 79, മലപ്പുറം 70, കോഴിക്കോട് 168, വയനാട് 30, കണ്ണൂര്‍ 79, കാസര്‍കോട് 31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍