കര്‍ണാടകയില്‍ വാഹനാപകടം: മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു

മാനന്തവാടി: കര്‍ണ്ണാടക മാതാപുരത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു. രണ്ടേനാല്‍ താന്നിയാട് വള്ളി കുഞ്ഞമ്മദിന്റെ മകന്‍ ഇസ്മായില്‍ (27) ആണ് മരിച്ചത്. സഹയാത്രികരായ 4 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയില്‍ ബേക്കറി നടത്തിപ്പിന് കട അന്വേഷിക്കുന്നതിനായി പോയി മടങ്ങി വരുന്ന വഴിയാണ് അപകടം. പരിക്കേവരെ മൈസൂര്‍ ഹുന്‍സൂര്‍ റോഡിലുള്ള വൃന്ദാവന്‍ ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. രണ്ടേ നാല്, കോറോം, കാട്ടിക്കുളം എന്നിവിടങ്ങളില്‍ കര്‍ട്ടണ്‍ വില്‍പ്പന സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു ഇസ്മായില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍