OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അറിവിലൂടെ ആനന്ദത്തിലേക്ക്; ചക്ക-മാങ്ങ പഠന പ്രൊജക്ടിന് തുടക്കമായി

  • Mananthavadi
24 Jun 2022

 

എടവക: ജൈവ വൈവിധ്യങ്ങളെ അറിയാന്‍, നേതൃത്വ ഗുണം വളര്‍ത്താന്‍, പഠന മികവിന് തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നാട്ടറിവ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എടവക മൂളിത്തോട് നാഷണല്‍ എ. എല്‍. പി. സ്‌കൂളില്‍ ചക്ക മാങ്ങ പഠന പ്രൊജക്ടിന് ആരംഭമായി. കുട്ടികള്‍ തങ്ങളുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ വ്യത്യസ്ത തരം ചക്കകളും മാങ്ങകളും അവ കൊണ്ടുണ്ടാക്കിയ വ്യത്യസ്ത വിഭവങ്ങളും സ്‌കൂളിലെത്തിക്കുകയും അവയുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു.  പഠന പ്രൊജക്ടിന്റെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ഉഷ വിജയന്‍ നിര്‍വഹിച്ചു.സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് അബ്ദുല്‍ സലിം ആര്‍.കെ. അധ്യക്ഷത വഹിക്കുകയും സ്‌കൂള്‍ മാനേജര്‍ സി. ഫിലോമിന ആശംസകളര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.   നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടര്‍ ശ്രീ. മാനുവല്‍ പി.ജെ. പഠന പ്രൊജക്ടിന് നേതൃത്വം നല്‍കി. നാട്ടറിവ് പഠന കേന്ദ്രം റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീ. കെ. ആര്‍. പ്രദീഷ് ക്ലാസുകള്‍ നയിച്ചു. നാട്ടറിവ് നാടന്‍ പാട്ട് സംഘം കുട്ടികള്‍ക്ക് ഉത്സാഹവും ആവേശവും പകരുന്നതിന്റെ ഭാഗമായി നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.  മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ചക്കയും മാങ്ങയും ഉള്‍പ്പെടുത്തി വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും കുട്ടികള്‍ക്കായി തയ്യാറാക്കിയിരുന്നു. പ്രസ്തുത പരിപാടിക്ക് അധ്യാപക പ്രതിനിധികളായ ശ്രീ. ശശികുമാര്‍ പി. എസ്. സ്വാഗതവും സിസ്റ്റര്‍. ലിറ്റ വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show