ചക്ക മഹോല്‍സവം മാനന്തവാടിയില്‍ ആരംഭിച്ചു
മാനന്തവാടി: ആര്.കെ.ഐ.ഇ.ഡിപി മാനന്തവാടി ബ്ലോക്ക്, സാധിക, എം.ഇ.സി ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി സി.ഡി.എസിന്റെ സഹകരണത്തോടെ നടത്തുന്ന ചക്ക മഹോത്സവം തുടങ്ങി. മാനന്തവാടി നഗരസയുടെ സമീപത്തുള്ള കുടുംബശ്രീ ബസാര്‍ ഹാളിലാണ് വിപണനമേള തുടങ്ങിയത്. മാനന്തവാടി നഗരസഭ ചെയര്‍ പേഴ്സണ്‍ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ ഡോളി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി.വി.എസ് മൂസ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിപിന്‍ വേണുഗോപാല്‍ ചക്ക ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പന നടത്തി. ശാരിക ഒ.എ, മാര്‍ഗരറ്റ് തോമസ്, പി.വി. ജോര്‍ജ്ജ്, സീമന്തിനി സുരേഷ്, ഗിരിജ പുരുഷോത്തമന്, ഗീത ശശി, ശരണ്യ വി.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍