രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമാവുന്നു

ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 94 ദിവസത്തിന് ശേഷം ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും 5000 കടന്നു. 5233 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 32,498 ആണ്.
എട്ട് പുതിയ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,723 ആയി ഉയര്‍ന്നു, കൊവിഡ് ഒന്നാം തരംഗ മുതലുള്ള കണക്കെടുത്താല്‍ ആകെ 4.31 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച മഹാരാഷ്ട്രയില്‍ 2,701 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ജനുവരി 25 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സഖ്യയാണിത്. മഹാരാഷ്ട്രയില്‍ ആകെയുള്ള കേസുകളില്‍ 42 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയില്‍ നിന്നാണ്. കൊവിഡിന്റെ ബി.എ.5 വകഭേദവും മഹാരാഷ്ട്രയില്‍ ഒരാളില്‍ കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ 2,271 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ 10,805 പുതിയ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍