കാറപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ പ്രശംസ പിടിച്ച് പറ്റി മാനന്തവാടി അഗ്‌നി രക്ഷ യൂണിറ്റ്

മാനന്തവാടി: വെള്ളിയാഴ്ച രാത്രി മാനന്തവാടി ചങ്ങാടക്കടവ് പാലത്തില്‍ കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാനന്തവാടി അഗ്‌നിരക്ഷ യൂണിറ്റിന്റെ രക്ഷപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ച് പറ്റി. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരായ അതിഥി തൊഴിലാളികളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അതിഥി തൊഴിലാളിയായ തുള്‍സിറാം പുഴയില്‍ വീണതായി സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞതോടെ നാട്ടുകാര്‍ അഗ്‌നി രക്ഷ യൂണിറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഉടനടി 11 അംഗ സംഘം ചങ്ങാടക്കടവില്‍ എത്തുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സന്നാഹവും, നാട്ടുകാരും എത്തുന്നതിന് മുമ്പ് തന്നെ ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ അസ്‌ക്ക ലൈറ്റ് ഉപയോഗിച്ച് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. വയനാടിന്റെ തണുപ്പും, പുഴയിലെ ഒഴുക്കും ഒന്നും വകവെക്കാതെയായിരുന്നു ഇവരുടെ സേവനം.
ഒരു മണിക്കുറിന് ശേഷം പാലത്തിന് അടി വശത്ത് നിന്ന് തുള്‍സിറാമിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. അസി: സ്റ്റേഷന്‍ ഓഫീസര്‍ പി സി ജെയിംസ്, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ വി എസ് തങ്കച്ചന്‍, ഫയര്‍ ഓഫീസര്‍മാരായ. കെ സുരേഷ്, ബി ഷറഫുദ്ദീന്‍, കെ സുധീഷ്, എ എസ് ശ്രീകാന്ത്, പി കെ അനീഷ്, വി എം നിധിന്‍, സി യു ജയന്‍, കെ എം സുരേന്ദ്രന്‍, എന്‍ പി അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍