പന ചെത്തുന്നതിനിടെ തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടു

മീനങ്ങാടി: മീനങ്ങാടി സി.സി കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയായ നമ്പീശന്‍ കവല കാനാട്ട് സാബുവാണ് മരിച്ചത്. സി.സി സ്‌കൂള്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ 60 അടിയോളം ഉയരമുള്ള പന ചെത്തുന്നതിനിടെയാണ് സാബുവിന് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തായ പ്രകാശന്‍ റോഡില്‍ സാബുവിന്റെ വാഹനം കണ്ട് അന്വേഷിച്ച് പനയുടെ അടുത്ത് വന്നപ്പോഴാണ് മരത്തില്‍ സാബുവിനെ ശരീരം തളര്‍ന്ന അവസ്ഥയില്‍ കണ്ടെത്തിയത്. താഴെ ഇറക്കാന്‍ കഴിയാത്തതിനാല്‍ പ്രകാശന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിലും മീനങ്ങാടി സ്റ്റേഷനിലും അറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ നിഥീഷ് കുമാറിന്റെ നേതൃത്വത്തില്‍ 3 യൂണിറ്റും, മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തില്‍ പൊലിസ് അംഗങ്ങളും സംഭവസ്ഥലത്തെത്തി സാബുവിനെ മരത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെ ഇറക്കുകയും ബത്തേരി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സാബു മരണപ്പെട്ടിരുന്നു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഭരതന്‍ പി.കെ., ലീഡിംഗ് ഫയര്‍മാന്‍ ഷിബു കെ.എം., ബേസില്‍ സി. ജോസ്, സി.കെ നിസാര്‍, കെ.സി ജിജുമോന്‍ , എം.പി. ധനീഷ് കുമാര്‍, നൗഷര്‍.കെ., സുജയ് ശാര്‍ സുഭാഷ് എന്നിവരാണ് നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍