സ്വീകരണം നല്‍കും
മാനന്തവാടി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറന് മോര് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ തിരുമേനിക്ക് മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് മെയ് 23 ഉച്ചക്ക് 12.30 ക്ക് സ്വീകരണം നല്‍കും. മാനന്തവാടിയില്‍ എത്തിച്ചേരുന്ന ബാവ തിരുമേനിയെ എരുമത്തെരുവില്‍ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ എതിരേറ്റ് സ്കൂളിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ എം.എല്‍.എ മാരായ ഒ.ആര് കേളു, ടി.സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന് എന്നിവര്‍ക്കൊപ്പം പി.ടി.എ പ്രധിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍