സ്വീകരണം നല്‍കി

കല്‍പ്പറ്റ: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ തിരുമേനിക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ ടി.സിദ്ദീഖിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിന് സമീപമുള്ള കുരിശ്ശടിയില്‍ വെച്ച് സ്വീകരണം നല്‍കി. എന്‍.ഡി.അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍, കല്‍പ്പറ്റ ഓര്‍ത്തഡോക്സ് ദേവാലയ വികാരി ഫാദര്‍ വി.സക്കറിയ വെളിയത്ത്, ഭദ്രാസന സെക്രട്ടറി ഫാ.ടി.എം. കുര്യാക്കോസ്, പള്ളി ട്രസ്റ്റി കെ.കെ.ജോണ്‍സണ്‍, കല്‍പ്പറ്റ സെന്റ് മേരീസ് ദേവാലയം സെക്രട്ടറി ഇ.വി.അബ്രഹാം, ഡോ.കെ.പി.ഏലിയാസ്, സാം എം.വര്‍ഗ്ഗീസ് , എം.അമ്മിണിക്കുട്ടി, പി.ഷീല എല്‍ദോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍