ഇരിട്ടിയില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച് മുങ്ങിയ കുട്ടിക്കള്ളനെ മാനന്തവാടി പോലീസ് പൊക്കി

മാനന്തവാടി: ഇരിട്ടി ടൗണിനടുത്ത പയഞ്ചേരിയില്‍നിന്ന് പട്ടാപകല്‍ സ്‌കൂട്ടറും മോഷ്ടിച്ച് മുങ്ങിയ പേരാമ്പ്ര സ്വദേശിയായ 15 കാരനെ മാനന്തവാടി പോലീസ് പിടികൂടി. ബസില്‍ ഇരിട്ടിയിലെത്തിയ ശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച് കുറേ കറങ്ങിയ ശേഷം പയ്യന്‍ മാനന്തവാടിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് മാനന്തവാടിയില്‍ വെച്ച് വണ്‍വേ തെറ്റിച്ച് വന്ന സ്‌കൂട്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് യൂണിറ്റിലെ സി പി ഒ സുഷാദിന്റെ ശ്രദ്ധയില്‍പ്പെടുകയും, സംശയം തോന്നി നടത്തിയ അന്വേഷണത്തില്‍ മോഷണകാര്യം വെളിപ്പെടുകയുമായിരുന്നു.
സ്‌കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മാനന്തവാടിയില്‍ നിന്ന് വാഹനവുമായി കുട്ടി പിടിയിലായത്.
അത്യാവശ്യം മെക്കാനിക്കല്‍ ജോലി അറിയാവുന്ന കുട്ടി താക്കോലില്ലാതെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കിയാണ് ഇരിട്ടിയില്‍ നിന്നും മുങ്ങിയത്. മലയോരത്തെ പല ഗ്രാമീണ റോഡുകളിലൂടെയും കറങ്ങി പാല്‍ച്ചുരം വഴിയാണ് പയ്യന്‍ മാനന്തവാടിയിലെത്തിയത്. പയഞ്ചേരി സ്വദേശി കെ. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടര്‍. സഹോദരന്‍ റാഷിദ് വെല്‍നസ് ഹെല്‍ത്ത് കെയറില്‍ ജോലിക്ക് വരുമ്പോള്‍ കൊണ്ടുവന്നതായിരുന്നു സ്‌കൂട്ടര്‍. 15-കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍