ചരിത്ര പ്രസിദ്ധമായ മുതിരേരിവാള്‍ എഴുന്നെള്ളിപ്പ് നാളെ

മാനന്തവാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന മുതിരേരി വാള്‍ എഴുന്നെള്ളിപ്പ് നാളെ ( മെയ് 15 ) നടക്കും. വിശേഷാല്‍ പൂജകള്‍ക്കും അന്നദാനത്തിനും ശുദ്ധി ക്രിയകള്‍ക്കും ശേഷം മൂഴിയോട്ട് ഇല്ലംപുത്തന്‍ മഠം സുരേഷ് നമ്പൂതിരി ഏകനായി കൊട്ടിയൂര്‍ ദക്ഷയാഗഭൂമിയിലേക്ക് തിരിക്കും. വാള്‍ എഴുന്നെള്ളിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍