OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശുചിത്വ സന്ദേശ ജാഥ സമാപിച്ചു 

  • Mananthavadi
14 May 2022

 

വെള്ളമുണ്ട: തെളിനീരൊഴുകും നവ കേരളം, ശുചിത്വമുള്ള നാട്ടിന്‍പുറം എന്നീ സന്ദേശങ്ങളുയര്‍ത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകളും,കുടുംബശ്രീ ഹരിത കര്‍മ്മസേന എന്നിവരേയും സഹകരിപ്പിച്ച് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ക്യാപ്റ്റനായുള്ള  ദ്വിദിന ശുചിത്വ സന്ദേശ യാത്ര  പഞ്ചായത്തിലാകെ സഞ്ചരിച്ച് മൊതക്കരയില്‍ സമാപിച്ചു.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉല്‍ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ.സല്‍മത്ത് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.കെ. ജംഷീര്‍,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.അനില്‍കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഷൈജി ഷിബു, പി.എ.അസീസ്,എം.ലതിക,നിസാര്‍.കെ,അബ്ദുള്ള കണിയാങ്കണ്ടി,സ്മിത ജോയ്,ശാരദ അത്തിമറ്റം,പി.രാധ,വിജേഷ് പുല്ലോറ,പി.തോമസ്,റംല മുഹമ്മദ്, ജെ.എച്ച്.ഐ സന്തോഷ്,കെ.പി.ചിത്രാംഗദന്‍ എന്നിവര്‍ സംസാരിച്ചു.ജനകീയ പങ്കാളിത്തത്തോടെ ജാഥ വന്‍ വിജയമാക്കി തീര്‍ത്ത പഞ്ചായത്ത് ഭരണസമിതിക്കുള്ള ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റിയുടെ  പ്രത്യേക ഉപഹാരം ജാഥാ ക്യാപ്റ്റന്‍ സുധി  രാധാകൃഷ്ണന് ജുനൈദ് കൈപ്പാണി കൈമാറി.വിവിധ സംഘടനകള്‍,വ്യാപാരി  വ്യവസായി പ്രതിനിധികള്‍,സാക്ഷരതാ പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,നാട്ടുകാര്‍ തുടങ്ങി ജനങ്ങളാകെ ജാഥയെ ഏറ്റെടുത്തു വിജയിപ്പിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show