OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലക്ഷ്മി മജുംദാര്‍ ദേശീയപുരസ്‌കാരം ജയശ്രീ സ്‌കൂളിന് സമ്മാനിച്ചു

  • S.Batheri
13 May 2022

പുല്‍പ്പള്ളി: മികച്ച സേവന പ്രവര്‍ത്തനം നടത്തിയ ഗൈഡ്‌സ് യൂണിറ്റിനുള്ള ലക്ഷ്മി മജുംദാര്‍ ദേശീയപുരസ്‌കാരം വയനാട് പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിച്ചു. ദേശീയതലത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലക്ഷ്മി മജുംദാര്‍ പുരസ്‌കാരത്തിനര്‍ഹമായത് .

വയനാട് ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ യൂണിറ്റിലെ കുട്ടികള്‍ നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, പൊതുസമൂഹത്തില്‍ നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍,റോഡ് സുരക്ഷ, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍,ആദിവാസി കോളനി ദത്തെടുക്കല്‍, പ്ലാസ്റ്റിക് രഹിത സമൂഹം,വിഷരഹിത പച്ചക്കറി ഉത്പാദനം,കാര്‍ഷിക പുനരുജ്ജീവന പദ്ധതികള്‍,സ്വയം തൊഴില്‍ പരിശീലനം,കൗമാര വിദ്യാഭ്യാസ പദ്ധതികള്‍,വ്യക്തിത്വ വികസനം എന്നിങ്ങനെ 13 കാര്യങ്ങളെ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ദേശീയപുരസ്‌കാരം ജയശ്രീ സ്‌കൂളിനെ തേടിയെത്തിയത്

       2017 ലാണ് ജയശ്രീ സ്‌കൂളില്‍ സ്‌കൗട്ട് ഗൈഡ് യൂണിറ്റ് തുടങ്ങുന്നത് 2018 ല്‍ സംസ്ഥാന ബഹുമതിയായ ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് അവാര്‍ഡ്,2019 ജൈവവൈവിധ്യ ഉദ്യാനമത്സരത്തില്‍ ഒന്നാം സ്ഥാനം എന്നീ ബഹുമതികളും ലഭിച്ചിരുന്നു.

    ചടങ്ങില്‍ ഗൈഡ്‌സ് സ്റ്റേറ്റ് കമ്മീഷണര്‍ ശ്രീകുമാരി തങ്കച്ചി അധ്യക്ഷത വഹിച്ചു കര്‍ഷക കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകാര്യം പ്രസന്നകുമാര്‍ സോഷ്യല്‍ എഡ്യൂക്കേഷന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ പി ശശികുമാര്‍ ഗൈഡ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ഷീല ജോസഫ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ലിജിമോള്‍, സ്റ്റേറ്റ് അസിസ്റ്റന്റ് ട്രെയിനിങ് കമ്മീഷണര്‍ ഷൈനി മൈക്കിള്‍ സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് സ്‌കൗട്ട് അധ്യാപകന്‍ പി ആര്‍ തൃദീപ് കുമാര്‍ ഗൈഡ്‌സ് അധ്യാപിക കെ ആര്‍ ജയശ്രീ, ഗൈഡ്‌സ് ലീഡര്‍മാരായ സാന്ദ്ര സുരേഷ്,അനൗഷ്‌ക ലാല്‍, അനഘ റോയ് ,അഖരുദ് രാഗ് എന്നിവര്‍ സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show