അനധികൃത മദ്യവില്‍പ്പന: 12 ഓളം ലിറ്റര്‍ വിദേശമദ്യവുമായി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും സംഘവും പടിഞ്ഞാറത്തറ ആലക്കണ്ടി ഭാഗത്തെ ബപ്പനം - ആലക്കണ്ടി റോഡില്‍ നടത്തിയ പരിശോധനയില്‍ അനധികൃത വിദേശമദ്യവുമായി വില്‍പ്പനക്കാരന്‍ പിടിയിലായി.പടിഞ്ഞാറത്തറ ആലക്കണ്ടി മീത്തല്‍മുടന്നയില്‍ വീട്ടില്‍ വി.കെ സുധീഷ് ( 39 ) ആണ് പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 11.750 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഇയാളുടെ കൈവശത്ത് നിന്നും പിടിച്ചെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍