OPEN NEWSER

Thursday 24. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അഭിഭാഷകന്റെ ആത്മഹത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം :സംഷാദ് മരക്കാര്‍

  • Kalpetta
13 May 2022

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തിലെ ഇരുളംസ്വദേശിയായ അഡ്വകേറ്റ് ടോമി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍, കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്നിവരുടെ നടപടികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. വായ്പ എടുത്ത തുകയിലേക്ക് 3 ലക്ഷം രൂപ തിരിച്ചടക്കാന്‍ ബാങ്കിനെ സമീപിച്ച ടോമിയുടെ ഭാര്യയുടെ പക്കല്‍ നിന്നും തുക സ്വീകരിക്കാന്‍ തയ്യാറാവാത്ത ബാങ്ക് മാനേജര്‍ 4 ലക്ഷം ഉണ്ടെക്കില്‍ മാത്രമേ തുക സ്വീകരിക്കൂ എന്ന് വാശി പിടിക്കുകയും പിന്നീട് ഒരു ലക്ഷം രൂപ കൂടെ എത്തിച്ചതിന് ശേഷമാണ് തുക സ്വീകരിക്കാന്‍ തയ്യാറായത്. വായ്പ എടുത്ത തുക പുന:ക്രമീകരണം നടത്താന്‍ കഴിയുമെന്നിരിക്കെ പത്ത് ദിവസത്തിനകം മുഴുവന്‍ തുകയും തിരിച്ചടക്കണം എന്നാണ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടത്. വായ്പ പുന:ക്രമിക്കരണം നടത്തി സാവകാശം നല്‍കിയിരുന്നെങ്കില്‍ ടോമിയുടെ ആത്മഹത്യ സംഭവിക്കില്ലായിരുന്നു. ബാങ്ക് അധികൃതരുടെ ഇ നടപടി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും .ജപ്തി നടപടിയുടെ സമയത്ത് ക്രമസമാധന പാലനത്തിന്റെ ആവശ്യത്തിന് മാത്രം സഹായങ്ങള്‍ ചെയ്യേണ്ട പോലീസിന്റെ ഭാഗത്ത് നിന്നാണ് കൂടുതല്‍ പ്രകോപനം ഉണ്ടായത് .ജനപ്രതി നിധികളോടും, ജനങ്ങളോടും ആക്രോശിക്കുകയും മോശമായി പെരുമാറുക്കയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കാഴ്ച്ചയാണ് വയനാടിലുള്ളത് എന്നും .വായ്പ എടുത്തവരെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ബാങ്ക് ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറക്കണമെന്നും. ടോമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും .ടോമിയുടെ കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
  • മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാകുമെന്ന പ്രചാരണം വ്യാജം
  • ലക്കിടിയില്‍ 7.028 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
  • നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബാരെ ആനക്ക്യാമ്പ് സഞ്ചാരികള്‍ക്കായി തുറന്നു
  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show