ഇരു വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

തരിയോട് കാവുംമന്ദം കുനിയില്‍ ബേബിയുടെ മകന്‍ രതീഷ് (34) ഇരു വൃക്കകളും തകരാറിലായി അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. വളരെ അടിയന്തിരമായി വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരം. മകന്റെ അവസ്ഥയില്‍ മനം നൊന്ത് മാതാവ് സ്വന്തം വൃക്ക പകുത്ത് നല്‍കാന്‍ തയ്യാറായിരിക്കുകയാണെങ്കിലും ഇതിന് വരുന്ന ഭാരിച്ച ചിലവ് ഈ നിര്‍ധന കുടുംബത്തിന് താങ്ങാന്‍ കഴിയില്ല. കൂലിപ്പണിയെടുത്തു വരുന്ന രതീഷിന് പെട്ടെന്നാണ് ഈ ദുര്യോഗം വന്നു പെട്ടത്. പിതാവും മാതാവും സഹോദരനുമൊക്കെ കൂലിപ്പണി ചെയ്തു ജീവിക്കുന്നവരുമാണ്. നിലവില്‍ നടത്തിയ ചികിത്സകള്‍ തന്നെ ഈ കുടുംബത്തെ വലിയ കടക്കെണിയിലാക്കിയിരിക്കുകയാണ്. പണം ഇല്ലാത്തതിന്റെ പേരിലാണ് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ വൈകുന്നത്. ഇവരുടെ അവസ്ഥ മനസിലാക്കി തരിയോട് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് പ്രസിഡന്റ് റീന സുനില്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ ഗിരിജ സുന്ദരന്‍ കണ്‍വീനറായും രതീഷിന്റെ ചികിത്സക്കായി ഒരു സഹായക്കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിലേക്ക് കേരള ഗ്രാമീണ്‍ ബാങ്ക് കാവുംമന്ദം ശാഖയില്‍ സംയുക്ത അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ യുവാവിന്റെ ജീവന്‍ ഇനി നമ്മുടെ കരങ്ങളിലാണ്. മനസ്സറിഞ്ഞുള്ള നമ്മുടെ സഹായം പ്രതീക്ഷിച്ച് കൊണ്ട് ആ കുടുംബം കാത്തിരിക്കുന്നു. സുമനസുകള്‍ മനസ്സറിഞ്ഞ് സഹായിക്കുക. സഹായങ്ങള്‍ നല്‍കേണ്ടത്: കുനിയില്‍ രതീഷ് ചികിത്സാ സഹായ കമ്മിറ്റി കാവുംമന്ദം പി ഒ,വയനാട് കേരള ഗ്രാമീണ്‍ ബാങ്ക്, കാവുംമന്ദം ബ്രാഞ്ച്. അക്കൗണ്ട് നമ്പര്‍: 40123101019306 Ifsc code: KLGB0040123


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍