6വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഉടന്‍; കൊവാക്‌സീനും കോര്‍ബെവാക്‌സിനും സൈക്കോവ് ഡിക്കും അനുമതി

ദില്ലി: രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സീന്‍ കുത്തിവെപ്പ് ഉടന്‍ തുടങ്ങിയേക്കും.മൂന്ന് വാക്‌സീനുകള്‍ക്ക് കൂടി കുട്ടികളില്‍ കുത്തിവെക്കാന്‍ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാര്‍ശ കൂടി ലഭിച്ചാല്‍ ഉടനടി വാക്‌സീന്‍ വിതരണം തുടങ്ങും
കുട്ടികള്‍ക്കായുള്ള വാക്‌സീന്‍ കുത്തിവെപ്പ് എന്ന വലിയ പദ്ധതിയിലേക്ക് കടക്കുകയാണ് രാജ്യം.ഡിസിജിഐ യോഗത്തില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പിനായി മൂന്ന് വാക്‌സീനുകള്‍ക്ക് കൂടി അനുമതി നല്‍കി. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ , ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബെവാക്സ് ,സൈക്കോവ് ഡി എന്നിവയ്ക്കാണ് ഡിസിജിഐ അനുമതി.
ആറ് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികളില്‍ കൊവാക്സിനും അഞ്ച് മുതല്‍ 12 വയസിനിടയിലുള്ള കുട്ടികളില്‍ കോര്‍ബെവാക്സും12 വയസിന് മുകളിലുള്ള കുട്ടികളില്‍ സൈകോവ് ഡിയുമാണ് ഉപയോഗിക്കാന്‍ അനുമതി.ഡിഎന്‍എ അടിസ്ഥാന വാക്‌സീനായ സൈകോവ് ഡിയുടെ മൂന്ന് മില്ലി ഗ്രാം വരുന്ന രണ്ട് ഡോസ് വാക്‌സിസാകും നല്‍കുക,ഈ വാക്‌സീന്റെ മൂന്ന് ഡോസുകളാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്നത്. ജനുവരിയില്‍ 15-18 വയസ്സുകാരില്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. കഴിഞ്ഞമാസം 12 വയസ്സിനു മുകളിലുള്ളവരെ കൂടി കുത്തിവെപ്പിന്റെ ഭാഗമാക്കി, നിലവില്‍ 12 മുതല്‍ 18 വയസു വരെ പ്രായമുള്ളവര്‍ക്ക് കൊവാക്‌സീനും 12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് കോര്‍ബൈവാക്‌സും നല്‍കുന്നു
മൂന്ന് വാക്‌സീനുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും കോര്‍ബെവാക്സിന്റെയും സൈക്കോവ് ഡിയുടെയും കൂടൂതല്‍ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. അതിനാല്‍ ഭാരത് ബയോ ടെക്കിന്റെ കൊവാക്‌സീനാകും ആദ്യഘട്ടത്തില്‍ ആറ് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കി തുടങ്ങുക


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍