വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 250 രൂപ വര്‍ധിച്ചു

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിച്ചു. ഇന്ന് 250 രൂപയാണ് സിലിണ്ടറുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2253 രൂപയായി. അതേസമയം, വീട്ടാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലയില്‍ മാറ്റമില്ല. 14.2 കിലോയുടെ സിലിണ്ടറിന് രാജ്യ തലസ്ഥാനത്തെ വില 949.50 രൂപയാണ്.മുംബൈയില്‍ 19 കിലോ ഗ്യാസ് സിലിണ്ടറിന്റെ വില 2205 രൂപ ആയി. കൊല്‍ക്കത്തയില്‍ 2351 രൂപയും ചെന്നൈയില്‍ 2406 രൂപയുമാണ് വില. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നുണ്ട്. എന്നാല്‍, ഇന്ന് പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചിട്ടില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍