വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടില്‍ മാണ്ടാട് പന്നിക്കുഴി പ്രസാദ് (32) ആണ് മരിച്ചത്. ഈ മാസം 7 ന് രാവിലെ മാനന്തവാടി വാടേരി ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. പ്രസാദും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുവാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് മരിച്ചത്. മാതാവ്: കുംഭ. ഭാര്യ: ഗ്രീഷ്മ. പ്രസാദിനൊപ്പം സഞ്ചരിച്ചസുഹൃത്ത് ഗണേഷ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍