വയനാട് ഫാല്‍ക്കന്‍സ് ഫുട്‌ബോള്‍ ക്ലബ് ദുബായ് ജഴ്‌സി പ്രകാശനം നടത്തി.

ദുബായ്: വയനാട് ഫാല്‍ക്കന്‍സ് ഫുട്‌ബോള്‍ ക്ലബ് ദുബായിയുടെ 2022-23 വര്‍ഷത്തെ ഒഫീഷ്യല്‍ ടീം ജഴ്‌സി പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം ദുബായ് അല്‍ സലാം സ്‌കൂളില്‍ വെച്ച് നടത്തിയ പതിനാറ് ടീമുകളുടെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഫാല്‍ക്കന്‍സ് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സറായ സ്പാര്‍ക് സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷാജി നരിക്കൊല്ലിയില്‍ നിന്നും ടീം ക്യാപ്റ്റന്‍ നൗഷാദ് വെങ്ങപ്പള്ളി സ്വീകരിച്ചു. ഫാല്‍ക്കന്‍സ് ക്ലബ് കോഡിനേറ്റേഴ്‌സ് അജ്‌നാസ് കല്ലേരി കുഞ്ഞോം, നവാസ് വാളാട്, ഷൌക്കത്ത് ബാവലി, ജംഷീര്‍ കമ്പളക്കാട്, സക്കീര്‍ മേപ്പാടി, ജാഫര്‍ പിണങ്ങോട്, റസാക്ക് കാക്കു വെള്ളമുണ്ട , മുഹമ്മദ് അലി ബത്തേരി എന്നിവരും ടീം അംഗങ്ങളും പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍