രാജ്യത്ത് 7,554 പുതിയ കൊവിഡ് കേസുകള്‍; 98 ശതമാനം രോഗമുക്തി നിരക്ക്

രാജ്യത്ത് പുതുതായി 7,554 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 223 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇന്നലെ ആറായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്.കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങല്‍ലായി നിലവില്‍ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 85,680 ആയി. 98. 60 ശതമാനമാണ് ആകെ രോഗമുക്തിനിരക്ക്. 24 മണിക്കൂറിനിടെ 14,123 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയപ്പോള്‍ ആകെ രോഗമുക്തരുടെ കണക്ക് 4,23,38,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
76.90 കോടിയിലധികം സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചിട്ടുള്ളത്. 7,84,059 പേരുടെ സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചു. അതേസമയം രാജ്യത്താകെ ഇതുവരെ 177.79 കോടി ഡോസ് കൊവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്.
കേരളത്തില്‍ ഇന്നലെ 2,846 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7.02 ആണ് ടിപിആര്‍. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍