യുവ സംരംഭകര്‍ കൈ കോര്‍ത്തു; ഷാര്‍ജ സജയില്‍ സ്പാര്‍ക് സൂപ്പര്‍ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമായി
ഷാര്‍ജ: പ്രവാസ ലോകത്തെ യുവ സംരംഭകരും വയനാട്ടുകാരായ ഒരുകൂട്ടം ചെറുപ്പക്കാരും കൈ കോര്‍ത്തപ്പോള്‍ 'സ്പാര്‍ക് സൂപ്പര്‍ മാര്‍ക്കറ്റ്' യാഥാര്‍ത്ഥ്യമായി. ഷാര്‍ജയിലെ തൊഴിലാളി മേഖലയായ സജയിലാണ് ഈ കൂട്ടുസംരംഭം നിലവില്‍ വന്നിരിക്കുന്നത്. ദൈദ് കാലാവസ്ഥാപരിസ്ഥിതി വകുപ്പ് എഞ്ചിനീയര്‍ ഇസ്മായില്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ.കെ ഫൈസല്‍ മലബാര്‍ ഗോര്‍ഡ്, ഷംസുദ്ദീന്‍ നെല്ലറ എന്നിവര്‍ ആശംസ നേര്‍ന്നു. ഷാഫി മുര്‍ഷിദി (ഹോപ് ഇന്റര്‍നാഷണല്‍) ആദ്യ വില്‍പന നിര്‍വഹിച്ചു. എടക്കല്‍ അസോസിയേറ്റ്‌സ് ചെയര്‍മാന്‍ ഷാജി നരിക്കൊല്ലി, പ്രവാസി വയനാട് ചെയര്‍മാന്‍ റഫീഖ്, പ്രവാസി വയനാട് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാന്‍ അയ്യൂബ് പതിയില്‍, കണ്‍വീനര്‍ ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി , അല്‍അയ്ന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഹമീദ് കൂരിയാടന്‍ സ്പാര്‍ക് സൂപ്പര്‍ മാര്‍ക്കറ്റ് പ്രമോട്ടേഴ്‌സ് അനില്‍ കുമാര്‍ , സുനില്‍ പായിക്കാടന്‍, അഡ്വ.മുഹമ്മദ് അലി, അഷറഫ് , നൗഫല്‍ മുതിര, റഷീദ് വെങ്കിട്ട, ബിനു, അഡ്വ.സിജോ, ഹേമന്ദ്, മെല്‍ബിന്‍, ജോസ്, മനോജ്, പ്രഭാദ് മേനോന്‍, സെയ്ഫുദീന്‍, ഹാരിസ് കാട്ടകത്ത് , എല്‍ദോ, ഷോപ്പ് മാനേജര്‍ ലത്തീഫ് റിപ്പണ്‍, സൂപര്‍വൈസര്‍ റഫീഖ് മണിമ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഈ മാസം 18 നായിരുന്നു സ്പാര്‍ക് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടന്നത്. ആദ്യ ദിവസം മുതല്‍ തന്നെ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടു വരുന്നത്. മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍, ന്യായ വില, സൗകര്യപ്രദമായ ഷോപ്പിംഗ് അന്തരീക്ഷം തുടങ്ങിയ ഒട്ടേറെ സവിശേഷതകളാല്‍ സ്പാര്‍ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നതെന്ന് സംരംഭകര്‍ അവകാശപ്പെട്ടു.
സജായിലെ സാധാരണക്കാര്‍ക്ക് വ്യത്യസ്ത ഷോപ്പിംഗ് അനുഭവം പകരാനായതില്‍ സൂപ്പര്‍ മാര്‍ക്കറ്റ് രംഗത്തെ തുടക്കക്കാരായ ഇതിന്റെ അണിയറ ശില്‍പികള്‍ക്ക് അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്ന് ഷാജി നരിക്കൊല്ലി പറഞ്ഞു. ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍