OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മറഡോണ സ്‌പോര്‍ട്‌സ് ബാര്‍  ഗോവയില്‍ ആരംഭിച്ചു

  • National
21 Feb 2022

ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സിന്റെ ഏറ്റവും പുതിയ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയിലെ മോര്‍ജിമില്‍ ബോചെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മോര്‍ജിമിലെ റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സ്  സി.ഇ.ഒ. ഗിരീഷ് നായര്‍, സി.ഒ.ഒ. രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു. 

 മോര്‍ജിം ബീച്ചില്‍ അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഏറ്റവും പുതിയ റിസോര്‍ട്ടില്‍ നേരിട്ട് കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന 56 മുറികളാണ് ഉള്ളത്. ഇവിടെ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍, അത്യാധുനിക രീതിയിലുള്ള സ്പാകള്‍, സ്വിമ്മിങ് പൂളുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ബോചെ ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നും കുടുംബമായി അവധി ആഘോഷിക്കുന്നവര്‍ക്കും, ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും, വാരാന്ത്യ യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും എന്തുകൊണ്ടും ഏറ്റവും മികച്ച ഒരു അനുഭവവമായിരിക്കും മോര്‍ജിമിലെ തങ്ങളുടെ റിസോര്‍ട്ട് എന്നും ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. 

   'ഹോളീഡേയ്‌സ് ഫോര്‍ ഓള്‍' എന്ന ആശയവുമായി ഏറ്റവും ചുരുങ്ങിയ നിരക്കില്‍ അത്യാഢംബര സൗകര്യങ്ങളും, പാക്കേജുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സ് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായി മാറിയത്. നിലവില്‍ തേക്കടി, മൂന്നാര്‍, ആലപ്പുഴ, ഊട്ടി, മഹാബലേശ്വര്‍ തുടങ്ങി ഇരുപത്തിയെട്ടോളം സ്ഥലങ്ങളില്‍ ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സിന് സാന്നിദ്ധ്യമുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show