സ്‌കൂളുകള്‍ ഇന്ന് തുറക്കും, 21 മുതല്‍ ക്ലാസ് സാധാരണ നിലയില്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുകള്‍. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ െ്രെപമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കും. എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും ഇന്ന് തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ലാസുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയായിരിക്കും പ്രവര്‍ത്തിക്കുക.
കൊവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളുടെ പ്രവര്‍ത്തനമാണ് പൂര്‍ണ സജ്ജമാകുന്നത്. അതിനിടെ പുതുക്കിയ മാര്‍ഗരേഖയ്ക്ക് എതിരെ എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. കൂടി ആലോചിക്കാതെയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. തീരുമാനം പിന്‍വലിക്കണം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും അധ്യാപക സംഘടന നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍