ബോചെ എക്‌സ്പ്രസ് ഓടിത്തുടങ്ങി

തൃശൂര്‍: തൃശൂര്‍ ശോഭാ സിറ്റി മാള്‍ സമുച്ചയത്തിന് ചുറ്റും സഞ്ചരിക്കുന്ന, ഡോ. ബോബി ചെമ്മണ്ണൂരിന്റെ ബോചെ എക്‌സ്പ്രസ് വിനോദ തീവണ്ടി പ്രവര്‍ത്തനമാരംഭിച്ചു. ശോഭാ സിറ്റിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മാളിന് ചുറ്റും കാഴ്ചകള്‍ കാണാനും സഞ്ചരിക്കാനുമാണ് ബോചെ എക്‌സ്പ്രസ് ഒരുക്കിയിരിക്കുന്നത്. ശോഭാ മാളിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ബോചെ എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലോക്കോ പൈലറ്റായി ബോചെ സഞ്ചാരികളെയുമായി സവാരിക്കിറങ്ങി. െ്രെഡവിങ്ങില്‍ ചെറുപ്പത്തിലെ കഴിവ് തെളിയിച്ച ഡോ. ബോബി ചെമ്മണൂര്‍ തന്നെ ലോക്കോ പൈലറ്റായി എത്തിയത് സന്ദര്‍ശകരെ ആവേശത്തിലാക്കി.ശോഭാ മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ബോചെ എക്‌സ്പ്രസ് പുതിയഅനുഭവമാകുമെന്നും, പുതിയ സംവിധാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംഒരേപോലെ അസ്വദിക്കാനാകുമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. 20 പേര്‍ക്ക്ഒരേസമയം ഈ തീവണ്ടിയില്‍ സഞ്ചരിക്കാം. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി.പി, ശോഭാ മാള്‍ അധികൃതര്‍,സന്ദര്‍ശകര്‍തുടങ്ങിയവരെല്ലാം ബോത എക്‌സ്പ്രസിന്റെ ആദ്യയാത്രയില്‍ ചേര്‍ന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍