പാതിരി പാലത്ത് വീണ്ടും അപകടം.
മീനങ്ങാടി: മീനങ്ങാടി പാതിരി പാലത്ത് വീണ്ടും വാഹനാപകടം. ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലും നിര്‍ത്തിയിട്ട ബൈക്കിലും ഇടിച്ചാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബൈക്ക് മീറ്ററുകളോളം നിരക്കി നീങ്ങിയ ശേഷമാണ് ലോറി നിന്നത്. ബൈക്കിലും, പരിസരത്തും ആരുമില്ലാത്തതിനാല്‍ മാത്രമാണ് അപകടമൊഴിവായത്. രാവിലെ ഇതേ സ്ഥലത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍