കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
ചെറുകാട്ടൂര്‍: ചെറുകാട്ടൂരിന് സമീപം കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. പയ്യമ്പള്ളി ചാലിഗദ്ധ കോളനിയിലെ പ്രസാദ് (48), ബിന്ദു (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരുനെല്ലിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും, പനമരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പെട്ടത്. വളവില്‍ നിന്നും റോംഗ് സൈഡില്‍ വന്ന കാറാണ് അപകടത്തിനിടയാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിന് ശേഷം നിയന്ത്രണംവിട്ട കാര്‍ സമീപത്തെ കവുങ്ങിലിടിച്ചാണ് നിന്നത്. കാര്‍ യാത്രികര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍