OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

10,11,12 ക്ലാസിലെ കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്

  • Keralam
06 Feb 2022

 

തിരുവനന്തപുരം: സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ (ഫെബ്രുവരി 7) മുതല്‍ തിരികെ സ്‌കൂളിലേക്ക്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. അതേസമയം 1 മുതല്‍ 9 വരെയുള്ള പ്രവര്‍ത്തനത്തിന് പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും.

ഒരിടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ ഭാഗികമായെങ്കിലും സാധാരണ സമയക്രമത്തിലേക്ക് മാറുന്നത്. പൊതുപരീക്ഷയുള്ള 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെയായി ക്രമീകരിക്കും. പൊതു പരീക്ഷക്കുള്ള തയാറെടുപ്പെന്ന രീതിയിലാണ് തീരുമാനം. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുക, മോഡല്‍ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യം.

പൊതു പരീക്ഷക്ക് മുന്‍പ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കുക, റിവിഷന്‍ പൂര്‍ത്തിയാക്കുക, പ്രാക്ടിക്കലുകള്‍ നല്‍കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നത്. ഫോക്കസ് ഏരിയക്ക് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ വന്നാലും പ്രയാസം കൂടാതെ ഉത്തരമെഴുതാന്‍കുട്ടികളെ പരിശീലിപ്പിക്കും. 14ാം തീയതിമുതലാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. 7 ആം തീയതി മുതല്‍ 12 വരെ ഓണ്‍ലൈന്‍ അധ്യയനം തുടരും.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show