ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നാളെ അവസാനിക്കും

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷകള്‍ നാളെ അവസാനിക്കും. ആകെ 3,20,067 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പനി ബാധിച്ച 1,493 കുട്ടികളും പരീക്ഷ എഴുതി. 1,955 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. കേരളത്തിന് പുറമെ ഗള്‍ഫിലും ലക്ഷദ്വീപിലും മാഹിയിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍