ബൈക്കപകടത്തില്‍ യുവാവ് മരിച്ചു;സഹയാത്രികന് പരിക്ക്
പുല്‍പ്പള്ളി: കാറും ബൈക്കും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. പുല്‍പ്പള്ളി മീനംകൊല്ലി കൊല്ലംകുന്നേല്‍ രാജേഷിന്റെ മകന്‍ അഭിനവ് (21) ആണ് മരിച്ചത്. പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് ഉച്ചക്ക് പഴശി രാജാ കോളജിനടുത്ത് വെച്ചാണ് അപകടം നടന്നത്. ബൈക്കിന് പിന്നില്‍ ഇരിക്കുകയായിരുന്നു അഭിനവ്. ബൈക്ക് ഓടിച്ച സഹപാഠിയായ കാട്ടിക്കുളം സ്വദേശി ഷാരോണിനെ പരിക്കുകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍