OPEN NEWSER

Saturday 07. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 49.89 %, 14 മരണം

  • Keralam
30 Jan 2022

കേരളത്തില്‍ 51,570 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,14,734 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,54,595 കൊവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 374 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 177 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3178 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 439 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,701 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 7461, കൊല്ലം 1278, പത്തനംതിട്ട 3343, ആലപ്പുഴ 2018, കോട്ടയം 2425, ഇടുക്കി 1361, എറണാകുളം 1382, തൃശൂര്‍ 1012, പാലക്കാട് 2489, മലപ്പുറം 1131, കോഴിക്കോട് 5562, വയനാട് 964, കണ്ണൂര്‍ 1728, കാസര്‍ഗോഡ് 547 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,54,595 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 55,74,535 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കണ്ണീരോര്‍മകള്‍ക്ക് വിട... ശ്രുതിയുടെ കൈപിടിച്ച് സന്ദീപ്; ഗുരുവായൂരില്‍; പുതിയ ജീവിതത്തിന് തുടക്കം ഉറ്റവരെ നഷ്ടപ്പെട്ട വേദനകള്‍ പിന്നിലാക്കി ശ്രുതി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക്...
  • വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ;വനിതാ വിപണന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു
  • മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദം: വിദ്യാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം; പോക്‌സോ, ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
  • എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റില്‍
  • കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
  • ക്യാമ്പസ് ടു ബൂത്ത് ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി
  • മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം: മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി
  • മകന്റെ ദുരൂഹമരണം അന്വേഷിക്കണം: മാതാപിതാക്കള്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: സ്‌കൂളിലെ കുടിവെള്ളത്തില്‍ ഇ കോളി,കോളിഫോം ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു
  • തവിഞ്ഞാലിന്റെ കൃഷിയറിവുകള്‍ക്ക് ഇനി സ്വന്തം വിലാസം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show