അദൃശ്യമായ അന്യഗ്രഹ വസ്തുവില്‍ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്‌നലില്‍ എത്തുന്നു; സിഗ്‌നലിന്റെ ഉറവിടം തേടി ശാസ്ത്രജ്ഞര്‍
അദൃശ്യമായ അന്യഗ്രഹ വസ്തുവില്‍ നിന്ന് ഭൂമിയിലേക്ക് വരുന്ന റേഡിയോ സിഗ്‌നലില്‍ അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. ഓരോ പതിനെട്ട് മിനിറ്റിലുമുള്ള ഈ സിഗ്‌നലിന്റെ ഉറവിടം തേടിയുള്ള യാത്രയിലാണ് ജ്യോതി ശാസ്ത്രജ്ഞര്‍. 2018 മാര്‍ച്ചിലാണ് ഭൂമിയിലേക്ക് റേഡിയോ സിഗ്‌നലുകള്‍ വരുന്നതായി ശാസ്ത്രലോകം കണ്ടെത്തുന്നത്. ഭൂമിയില്‍ നിന്ന് നിരീക്ഷിച്ചാല്‍ അടയാളപ്പെടുത്താനാകുന്ന ഏറ്റവും ശക്തമായ റേഡിയോ തരംഗങ്ങളാണിതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു.
ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് ഈ സിഗ്‌നലുകള്‍ വരുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. 4000 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും അന്ത്യഘട്ടത്തിലെത്തിയ നക്ഷത്രത്തില്‍ നിന്നുള്ള തരംഗങ്ങളാകാനുള്ള സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. മണിക്കൂറില്‍ മൂന്ന് തവണയാണ് റേഡിയോ സിഗ്‌നലുകള്‍ ഭൂമിയിലേക്കെത്തുന്നത്.
നിരീക്ഷണങ്ങള്‍ക്കിടെ തരംഗങ്ങള്‍ അപ്രതൃക്ഷമാകുന്നത് പഠനത്തെ തടസപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗ്‌നലുകളുടെ കൃത്യമായ പഠനത്തിലൂടെ ശൂന്യാകാശത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളേയും അന്യഗ്രഹ ജീവനെ കുറിച്ചുള്ള സൂചനയും ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശാസ്ത്രജ്ഞര്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍