OPEN NEWSER

Tuesday 03. Nov 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്; കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കും

  • Keralam
26 Jan 2022

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ പുതിയതായി നിയമിക്കും. രോഗബാധിതര്‍ കൂടുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്നലെ അഞ്ഞൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ സ്‌കൂളുകളിലെ അധ്യയനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് നാളെ യോഗം ചേരും. മുതല്‍ 9വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ പുരോഗതി, 10, 11, 12 ക്ലാസുകളുടെ നടത്തിപ്പ് എന്നിവ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം ഇന്നലെ കേരളത്തില്‍ 55,475 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗ ബാധ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 4,917 പേരെ അധികമായി നിയമിക്കുമെന്നും ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കി.

 

 

കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രധാനാധ്യാപകന്റെ സ്ഥലംമാറ്റ ഉത്തരവ് ഒരുമാസത്തേക്ക് തടഞ്ഞ് ട്രൈബ്യൂണല്‍
  • ഗര്‍ഭിണിയായ യുവതിക്ക് ഇഞ്ചക്ഷന്‍ മാറി നല്‍കിയ സംഭവം; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
  • കൊളഗപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; ലഹരി കേസില്‍ പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
  • വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ വയോധിക അറസ്റ്റില്‍
  • വിദ്യാര്‍ത്ഥികള്‍ക്ക് പനി, ഛര്‍ദി: കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി
  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി; വയനട് ജില്ലയുടെ വികസനത്തിന് ജനകീയ പങ്കാളിത്താധിഷ്ഠിത കാഴ്ചപ്പാട് വേണം: മന്ത്രി ടി.സിദ്ദീഖ്
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഇ മാലിന്യമുക്ത വയനാട്: ഇ മാലിന്യങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ വിവരമറിയിക്കണംശുചിത്വമിഷന്‍
  • ഭരണഭാഷാ വാരാചരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി; ഭരണ രംഗത്തെ മാതൃഭാഷ പ്രയോഗം പൊതുജനങ്ങളെ ഭരണ സംവിധാനവുമായി അടുപ്പിക്കും: ജില്ലാ കളക്ടര്‍ വി.ചെല്‍സാസിനി
  • ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show