രാജ്യത്ത് മൂന്നേമുക്കാല്‍ ലക്ഷം കടന്ന് പ്രതിദിന കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 3,47,254 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ നിന്ന് 9 ശതമാനം വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. അമേരിക്കയ്ക്ക് ശേഷം കൊവിഡ് വ്യാപനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.17.94 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യതലസ്ഥാനത്തെ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ പ്രഖ്യാപിച്ചിരുന്ന വാരാന്ത്യ കര്‍ഫ്യൂ ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ 5 മണി വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പരമാവധി വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തിനൊപ്പം സ്വകാര്യ കമ്പനികള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,85,66,027 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,692 കേസുകള്‍ ഇതില്‍ ഒമിക്രോണ്‍ വകഭേദമാണ്. നിലവില്‍ 20,18,825 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ചികിത്സയിലുള്ളത്. 235 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പുതിയ 703 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 46,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍