വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 16 ന്
മാനന്തവാടി: മുപ്പത്തിയെട്ടാമത് വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 16 ന് വാളാട് വെച്ച് നടക്കും. ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെയും വാളാട് ഒയാസിസ് ഫിറ്റ്നസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒ.ആര്.കേളു എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 ന് ഉച്ചയ്ക്ക് 12.30 മുതല്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും. മിസ്റ്റര്‍ വയനാടിന് 25000 രൂപയും ജൂനിയര്‍ മിസ്റ്റര്‍ വയനാടിന് 15000 രൂപയും സബ്ബ് ജൂനീയര്‍ മിസ്റ്റര്‍ വയനാടിന് 10000 രൂപയും അംഗപരിമിതരുടെ മത്സരത്തില്‍ വിജയികള്‍ക്ക് 5000 രൂപ വീതം നല്‍കും.ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഈ വര്‍ഷം 55 കിലോ വിഭാഗത്തില്‍ മിസ്റ്റര്‍ ഇന്ത്യ മെഡല്‍ നേടിയ സൂരജിന്റെ ശരീര സൗന്ദര്യ പ്രദര്‍ശനവും ഏഷ്യന്‍ സ്പോര്‍ട്ട്സ് ഫിസിക് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷിനു ചൊവ്വയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.കെ.കൃഷ്ണകുമാര്‍, അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രസാദ് ആലംഞ്ചേരി, ട്രഷറര്‍ പി.ആര്. ലതീഷ്, ജോയിന്റ് സെക്രട്ടറി വി.പി.ഷേ നോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍