OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജോലി വാഗ്ദാനം ചെയ്ത് 12.50 ലക്ഷം രൂപ തട്ടി; പ്രതികളെ മുംബൈയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.

  • Kalpetta
14 Jan 2022

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് 12.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയില്‍ നിന്നും വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.വയനാട് ബത്തേരി സ്വെദേശിയില്‍ നിന്നും ഓണ്‍ലൈന്‍  ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത 12.5 ലക്ഷം രൂപ തട്ടിയെടുത്ത ആസാം സ്വേദേശികളായ ഹബീബുല്‍ ഇസ്ലാം (25), ബഷ്‌റുല്‍  അസ്ലം (24) എന്നിവരെയാണ് വയനാട് സൈബര്‍െ്രെ കം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജീഷ് പികെ യുടെ നേതൃത്തിലുള്ള പോലീസ് സംഘം മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്.

2021 ഡിസംബര്‍ മാസം ബത്തേരി സ്വേദേശിനിക്ക് ഓണ്‍ലൈന്‍ വഴി ഡാറ്റാ എന്‍ട്രി ജോലി നല്‍കി മാസം 35000 രൂപ ശമ്പളം നല്‍കാം എന്ന് വിശ്വസിപ്പിച്ചു ാമസലാ്യേൃശു എന്ന വ്യാജ കമ്പനിയുടെ പേരില്‍ ബന്ധപ്പെട്ട പ്രതികള്‍ ഉദ്ധോഗ്യാര്‍ത്ഥിനിയെ കൊണ്ട് ഡാറ്റാ എന്‍ട്രി ജോലി ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ശമ്പളം ലഭിക്കുന്നതിനായി രെജിസ്‌ട്രേഷന്‍ ചാര്‍ജ്, വിവിധ മേഃ, പ്രോസസ്സിംഗ് ഫീ എന്നിവ അടക്കാന്‍ ആവശ്യപ്പെട്ട് തന്ത്ര പൂര്‍വ്വം 12.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിക്ക് നിക്ഷേപിപ്പിച്ചു ചതിക്കുകകയാണ് ചെയ്തത്.

തട്ടിപ്പ് ആണെന്ന് മനസിലായ പരാതിക്കാരി വയനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയതില്‍ മുംബൈ യില്‍ ഉള്ള  ബാങ്ക് അക്കൗണ്ടുകളലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടത് എന്നും പരാതിക്കാരിയെ ബന്ധപ്പെട്ട ഫോണുംകള്‍ മുംബൈയിലാണ് പ്രവൃത്തിക്കുന്നത് എന്നും മനസ്സിലാക്കി  സൈബര്‍ സ്‌റ്റേഷനിലെ ഇന്‍സ്‌പെകറും എസ്.സി.പി.ഒ മാരായ സലാം കെ എ, ശുക്കൂര്‍ പി.എ, റിയാസ് എം.എസ് , ജബലു റഹ്മാന്‍, വിനീഷ.സി , എന്നിവരും മുംബയിലെത്തി നവി മുംബൈയിലെ ഗുല്‍ഷന്‍ നഗര്‍ എന്ന സ്ഥലത്തുള്ള ഗലിയില്‍ നിന്നും ബാങ്ക് അക്കൗണ്ട് ഉടമകളായ രണ്ടു യുവാക്കളെ സഹസികമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതില്‍ തട്ടിപ്പിന്റെ സൂത്ര ദരമാരെ കുറിച്ച് ചില സൂചനകള്‍ ലഭിക്കുകയും തുടര്‍ന്ന് മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്തു രണ്ട് ദിവസം സൈബര്‍ പോലീസ് തുടര്‍ച്ചയ്യായി നിരീക്ഷണം നടത്തിയത്തില്‍ പ്രതികളുടെ ആഡംബര കാര്‍ കണ്ടെത്തുകയും തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി ആസാം സ്വേദേശികള്‍ ആയ രണ്ട് പ്രതികളെ അറസ്റ്റ് ചെയുകയും ചെയ്തു.പ്രതികളുടെ അടുക്കല്‍ നിന്നും തട്ടിപ്പിലൂടെ സമ്പാദിച്ച 5.35 ലക്ഷം രൂപയും കുറ്റ കൃത്യം ചെയ്യാനായി ഉപയോഗിച്ച 13 മൊബൈല്‍ ഫോണ്‍, നിരവധി വ്യാജ സിം കാര്‍ഡുകള്‍, 3 ലാപ്‌ടോപ്പ്, നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ബാങ്ക് പാസ്സ് ബുക്ക്, ചെക്ക് ബുക്ക് എന്നിവയും കണ്ടെത്തി പിടിച്ചെടുത്തു.പ്രതികളുടെ ആങണ കാര്‍ പോലീസ് പിടിച്ചെടുത്തു കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി.പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോദിച്ചതില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ ആളുകളെ സമാനമായ രീതിയില്‍ ഇവര്‍ വഞ്ചിച്ചതായി വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിദേശത്ത് പോയി ആഡംബര ജീവിതം നയിക്കാനാണ് പ്രതികള്‍ ഉപയോഗിച്ചത്.ജോലിക്കായി ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും പണം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തേണ്ടതുമാണ്.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show