കൊവിഡ് വ്യാപനം;സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനമായി. ഒന്‍പതാം തരം വരെയുള്ള ക്ലാസുകളാണ് അടച്ചിടാന്‍ തീരുമാനമായത്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ഈ മാസം 21 മുതല്‍ അടയ്ക്കാനാണ് നിര്‍ദേശം.പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളും.ഫെബ്രുവരി 5 വരെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇന്ന് ചോര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പരിപാടികള്‍ ഓണ്‍ലൈനാക്കാനും തീരുമാനമായിട്ടുണ്ട്.
രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. മാര്‍ച്ച് അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. അത്തരത്തില്‍ നിര്‍ണായകമായ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.
വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്‌സ് വഴിയാകുമോ ക്ലാസ്സുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. തിങ്കളാഴ്ച മാ!ര്‍ഗരേഖ പുറത്തിറക്കും എന്നാണ് വിവരം. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ അതാത് സ്ഥാപനങ്ങള്‍ അടച്ചിടാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ഇക്കാര്യം അതാത് മേലധികാരികള്‍ക്ക് തീരുമാനിക്കാം. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതല്‍ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അടച്ചിടാം. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും തീരുമാനമായിട്ടുണ്ട്.
ഒരു വശത്ത് കൊവിഡിന്റെ കുതിച്ചുകയറുന്ന വ്യാപനം, മറുവശത്ത് ഒമിക്രോണ്‍ ഭീഷണി ഈ സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചത്. ഇന്നലെ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തി. പൂര്‍ണ്ണമായും സ്‌കൂളുകള്‍ അടച്ചിടേണ്ട എന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് വകുപ്പ് നിര്‍ദേശിച്ചത്. അത് തന്നെയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍