സ്വര്‍ണവില ഉയര്‍ന്നു; പവന് 160 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 35,480 രൂപയായി. സ്വര്‍ണം ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 35,760 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് രൂക്ഷവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയതിനുശേഷം ആഭ്യന്തരവിപണിയില്‍ വീണ്ടും സ്വര്‍ണവില ഉയരുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 240 രൂപയാണ് വര്‍ധിച്ചത്.
തിങ്കളാഴ്ചയാണ് സ്വര്‍ണവിലയില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 35,600 രൂപയിലേക്കാണ് സ്വര്‍ണ്ണ വില താഴ്ന്നത്. പിന്നീട് മൂന്ന് ദിവസം തുടര്‍ച്ചയായി സ്വര്‍ണ്ണവില ഉയരുകയായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനമുയര്‍ന്നതാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍