OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവിഡ് ബൂസ്റ്റര്‍ ഡോസ് ഇന്നുമുതല്‍

  • Keralam
10 Jan 2022

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നണിപ്പോരാളികള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുക. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. യോഗ്യതയുള്ളവര്‍ മൂന്നാം ഡോസിനായി ഇീണകച പ്ലാറ്റ്‌ഫോമില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നേരത്തെ തന്നെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുന്നത്.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
  • ദേശീയ കരകൗശല അവാര്‍ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show