ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 148.67കോടി കവിഞ്ഞു

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 148.67 കോടി (148,67,80,227) പിന്നിട്ടു. 1,59,06,137 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ദേശീയ രോഗമുക്തി നിരക്ക് നിലവില്‍ 97.81% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 90,928 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 2,85,401 ആണ്. 3.47 ശതമാനമാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,88,544
രണ്ടാം ഡോസ് 97,28,815
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,86,576
രണ്ടാം ഡോസ് 1,69,32,565
1518 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 1,27,60,148
1844 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 50,73,76,164
രണ്ടാം ഡോസ് 34,33,77,115
4559 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,54,13,276
രണ്ടാം ഡോസ് 15,36,92,217
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,18,98,867
രണ്ടാം ഡോസ് 9,68,25,940
ആകെ 1486780227
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,206 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,41,009 ആയി. നിലവില്‍ 2,85,401 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 0.81% ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,13,030 പരിശോധനകള്‍ നടത്തി. ആകെ 68.53 കോടിയിലേറെ(68,53,05,751) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.43 ശതമാനമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍