അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.'കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എന്നെ ബന്ധപ്പെട്ടവര്‍ ദയവായി ടെസ്റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തില്‍ കഴിയുകയും വേണം' മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. അതേസമയം 4,099 പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച ഡല്‍ഹിയില്‍ ചെയ്തു. ഔദ്യോഗിക പ്രസ്താവന പ്രകാരം ഡല്‍ഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്. 6,288 കൊവിഡ്19 രോഗികള്‍ ഹോം ഐസൊലേഷനിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍