OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പി.ടി തോമസ് എംഎല്‍എ അന്തരിച്ചു

  • Keralam
22 Dec 2021

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റാണ്. കോണ്‍ഗ്രസ് നിയമസഭാ സെക്രട്ടറി ആയിരുന്നു. തൊടുപുഴയില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിരുന്നു.

നിരവധി തവണ എംഎല്‍എ ആയിട്ടുണ്ട്. തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം എംഎല്‍എ ആയിട്ടുള്ളത്. അതിനു മുന്‍പ് ഇടുക്കിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിലാണ് അദ്ദേഹത്തെ വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതല്‍ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായത്. 2016ല്‍ തൃക്കാക്കരയില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുള്ളി മാനിനെ കുരുക്ക് വെച്ച് പിടിച്ചു ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
  • കേളോംകടവ് പാലം പ്രവര്‍ത്തനോദ്ഘാടനം നാളെ
  • പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍
  • കൗമാരക്കാരെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍; ഡിങ്കന്‍ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന്
  • കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show