രാഷ്ട്രപതി രാംനഥ് കോവിന്ദ് നാളെ കേരളത്തിലെത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. കാസര്‍ഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കും.നാളെ കാസര്‍ഗോഡ് പെരിയ കാമ്പസില്‍ നടക്കുന്ന കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദ ദാനച്ചടങ്ങില്‍ രാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകീട്ട് 3.30 മുതലാണ് പരിപാടി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
2018-2020 ബാച്ചിന്റെ 742 വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങാണ് ഈ വര്‍ഷം നടക്കുന്നത്. തുടര്‍ന്ന് കൊച്ചിയിലേക്ക് പോകുന്ന രാഷ്ട്രപതി ഡിസംബര്‍ 22ന് നേവല്‍ ബേസില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദക്ഷിണ നേവല്‍ കമാന്‍ഡിന്റെ പ്രവര്‍ത്തന പ്രകടനത്തിന് അദ്ദേഹം സാക്ഷ്യം വഹിക്കുകയും വിക്രാന്ത് സെല്‍ സന്ദര്‍ശിക്കുകയും ചെയ്യും.
ഡിസംബര്‍ 23 ന് രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍