കൈനാട്ടി വാഹനാപകടം; മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞു.

കല്‍പ്പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. മേപ്പാടി വിത്തുകാട് കോളനിയിലെ കല്ലിവളപ്പില്‍ ഗിരീഷിന്റെ മകന്‍ വിഷ്ണു (20), മംഗളത്തൊടിയില്‍ ശോഭിനിയുടെ മകന്‍ ഷിബിത്ത് കുമാര്‍ (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.കൈനാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മാനന്തവാടി ഭാഗത്തുനിന്നും നിന്നും വന്ന ബൈക്ക് നിയന്ത്രണം തെറ്റി എതിരെ വന്ന കാറിലേക്ക് ഇടിച്ചതായാണ് സംഭവസ്ഥലത്തുണ്ടായവര്‍ പറയുന്നത്.ഇരുവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍