പ്രതിഷേധ ധര്‍ണ്ണ നടത്തി.
കല്‍പ്പറ്റ: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വല്‍ക്കരിക്കാനുള്ള ബില്‍ പാര്‍ലിമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഐക്യ വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബാങ്ക് സ്വകാര്യവല്‍ക്കരണ ബില്‍ പിന്‍വലിക്കു,പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, ജനകീയ ബാങ്കിംഗ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 16,17 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ മുന്നോടിയായാണ് ധര്‍ണ്ണ നടത്തിയത്.ധര്‍ണ്ണ യുഎഫ്ബിയു ജില്ലാ സെക്രട്ടറി പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എകെബിഎഫ് ജില്ലാ ചെയര്മാന് ടി.വി മുരളി അദ്ധ്യക്ഷത വഹിച്ചു. എ ഐ ബി ഒ സി ജില്ലാ പ്രസിഡന്റ് ശ്രീമതി അശ്വതി കെ.ജി. എന്‍ സി ബി ഇ ജില്ലാ സെക്രട്ടറി സുമോദ് എം.കെ, . പി.ജെ ജോയി തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍